ഉക്രെയ്നിലെ കിയെവ്യിലെ ബോഷറിപിൽ എയർപോർട്ടിലെ വിസ പ്രശ്നങ്ങൾ

ഞാൻ തുർക്കിയിൽ നിന്ന് കിയെവ് ബോഷറിപിൽ എയർപോർട്ടിലേക്ക് എത്തി. എന്നാൽ എനിക്ക് വിസ ഓൺ അറൈവൽ ലഭിച്ചില്ല.എന്റെ എല്ലാ രേഖകളും പൂർത്തിയായി, സർ. എന്റെ വിസ ഫോം എല്ലാം പൂരിപ്പിച്ചിരിക്കുന്നു. എന്റെ ഹോട്ടൽ ബുക്കിംഗ് നടത്തി. എന്റെ റിട്ടേൺ ടിക്കറ്റും ഡോളറുകളും ക്രെഡിറ്റ് കാർഡും എനിക്ക് ഉണ്ട്. പിന്നെ എന്താണ് പ്രശ്നം? ”  ഞാൻ വിസ ഓഫിസർനോട് ചോദിച്ചു. “നിങ്ങൾക്ക് നിങ്ങളുടെ ഇൻഷുറൻസ് രേഖ ഇല്ല. അതാണ് പ്രശ്നം. ” എന്റെ വിസ സേവന കമ്പനി ഇതേക്കുറിച്ച് ഒന്നും എന്നോട് പറഞ്ഞില്ല.

“സർ, എനിക്ക് യാത്രാ ഇൻഷുറൻസ് രേഖ ആവശ്യമുണ്ടോ? ” വിസ ഓഫീസർ എന്നെ ഉക്രെയ്നിലെ എംബസി വെബ്സൈറ്റിൽ യാത്ര ഇൻഷുറൻസ് വേണം എന്നുള്ള ഗൈഡ്ലൈൻസ് കാണിച്ചു തന്നു. പക്ഷെ സർ, എനിക്ക് ലോകമെമ്പാടുമുള്ള ഓട്ടോമാറ്റിക് ട്രാവൽ ഇൻഷ്വറൻസ് നല്കുന്ന സിറ്റിബാങ്ക് പ്രസ്റ്റീജ് കാർഡ് ഉണ്ട്. ” എന്നാൽ വിസ ഓഫീസർ അതു കാര്യം ആയി എടുത്തില്ല. “സർ, എന്നെ സഹായിക്കൂ. ഞാൻ ഉറപ്പുതരുന്നു, ഞാനൊരു യഥാർഥ ടൂറിസ്റ്റും ഒരു ട്രാവൽ ബ്ലോഗറുമാണ്. നിങ്ങളുടെ രാജ്യത്തെക്കുറിച്ച് എഴുതാനും നിങ്ങളുടെ രാജ്യം എത്ര വലിയതാണെന്ന് ലോകത്തോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.”

കുറച്ചു സമയം കഴിഞ്ഞ് ഉദ്യോഗസ്ഥൻ മറ്റൊരു മുറിയിലേക്ക് നടന്നു. ഞാൻ പോയി ഒരു യുക്രൈനിയൻ വനിതയെ അഭിമുഖം നടത്താൻ ആവശ്യപ്പെട്ടു. ഞാൻ എന്തിനാണ് ഇവിടെ വന്നത്, എന്തിനാണ് എന്റെ സന്ദർശനത്തിന്റെ ഉദ്ദേശം എന്ന ചോദ്യം അവർ ചോദിച്ചു.  ചോദ്യങ്ങൾക്കെല്ലാം ഞാൻ ശാന്തമായി ഉത്തരം നൽകി, എൻറെ വെബ്സൈറ്റും എൻറെ ബ്ലോഗും ഉൾപ്പെടെ എന്റെ പ്രസക്ത രേഖകൾ എല്ലാം അവർക്ക് കാണിച്ചുകൊടുത്തു.

മൂന്നു മണിക്കൂർ കഴിഞ്ഞു. ഞാൻ എന്റെ വിസയ്ക്കായി കാത്തിരുന്നു. എന്റെ കൂടെ കുറച്ചു ഇന്ത്യക്കാരും ഉണ്ടായിരുന്നു. ഞാൻ വിസ സർവ്വീസ് കമ്പനിയായ VisaHQ.com  ഫോൺ ചെയ്തു എന്നാൽ ഞായറാഴ്ച ആയതിനാൽ എനിക്ക് ഒരു മറുപടിയും ലഭിച്ചില്ല. ഭാഗ്യത്തിന് 4 മണിക്കൂറിനു ശേഷം എനിക്ക്  വിസ അനുവദിക്കുകയും രാജ്യത്തിനുളിൽ പ്രവേശിക്കാനുള്ള അനുവാദം നൽകുകയും ചെയ്തു.

അതുകൊണ്ട് ഉക്രെയ്നിലേയ്ക്ക് യാത്ര ചെയ്യുന്ന എല്ലാവരോടും ഇത് ഒരു മുന്നറിയിപ്പ് മാത്രമാണ്: നിങ്ങൾ രാജ്യത്ത് ഒരു സുഗമമായ പ്രവേശനം ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ യാത്രാ ഇൻഷ്വറൻസ് ഡോക്യുമെന്റ് കൊണ്ടുവരിക. എംബസി വെബ്സൈറ്റ് ഇത് അപ്ഡേറ്റ്  ചെയ്തിട്ടില്ല എങ്കിൽ പോലും, നിങ്ങൾ ഡോക്യുമെന്റ് കൊണ്ടു വരിക.

Leave a Reply

%d bloggers like this:
Bitnami