പുഷ്പങ്ങളുടെ താഴ്വരയിലേയ്ക്ക് ഒരു യാത്ര

പുലർച്ചെ 8 മണിക്ക് പൂക്കളുടെ താഴ്വരയിലേക്ക് ഞങ്ങളുടെ ട്രെക്കിങ്ങ് ആരംഭിച്ചു. മഞ്ഞ, വെളുത്ത, ക്രീം നിറങ്ങൾ നിറഞ്ഞ ധാരാളം പുഷ്പങ്ങൾ താഴ്‌വരയിൽ   കാണുവാൻ സാധിക്കും. താഴ്‌വരയിൽ കുറച്ചു ദൂരം മുൻപോട്ട് പോയാൽ ധാരാളം പാറകളും, കല്ലുകളും അതിലൂടെ ഒരുക്കുന്ന വെള്ളച്ചാട്ടവും വീക്ഷികാം. വെള്ളച്ചാട്ടത്തിനു മുകളിലൂടെ ഉള്ള പാലത്തിൽ നിന്നും ഞാൻ പ്രകൃതി ഭംഗി ആവോളം ക്യാമെറയിൽ പകർത്തി. വിചിത്രവും, ആകര്‍ഷകമായ പൂക്കളെ തേടി ഞാൻ മുൻപോട്ട് നടന്നു. പക്ഷെ വളരെ   ആണ്  ഞാൻ ഇപ്പോൾ സീസൺ അല്ല എന്ന  കാര്യം അറിഞ്ഞതു. ഏങ്കിലും, കുറച്ചു ബെൽ പാട്ര മരങ്ങളെ കാണുവാൻ ഇടയായി. ഈ മരത്തിന്റെ  തോല്‍ പണ്ട് കാലത്തു എഴുതാനായി ഉപയോഗിച്ചിരുന്നു. പാക്ക് ചെയ്തു വെച്ചിരുന്ന ഉച്ച ഭക്ഷണം ഞാൻ വിഴുങ്ങി. തീർച്ചയായും, എന്റെ ടൂർ ഗൈഡ്, റാവത്ത്, യാത്രയിലുടനീളം എന്റെ കൂടെ ഉണ്ടായിരുന്നു, ഞാൻ 16000 അടി മുകളിൽ പോലും ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തി.

വൈകുന്നേരം  ഞാൻ ഹോട്ടലിൽ തിരിച്ചു എത്തിയതിനു ശേഷം ചെറു ചൂട്  വെള്ളത്തിൽ കുളിച്ചു. ഹോട്ടലിലെ വെജിറ്റേറിയൻ ഭക്ഷണവുമായി ഞാൻ നല്ലതു പോലെ പൊരുത്തപ്പെട്ടു. കഴിക്കുവാനായി വൈകുന്നേരം ദോശയും തക്കാളി സൗപ്പും ലഭിച്ചു. പുഷ്പങ്ങളുടെ താഴ്‌വരെയെക്കുറിച്ചു വൈകുന്നേരം ഒരു ഡോക്യൂമെന്ററി ഉണ്ടായിരുന്നു.  ഹേംകുണ്ഡ് സാഹിബിലേക്ക് അടുത്ത ദിവസത്തെ എന്റെ യാത്ര ഷീണം കാരണം ഞാൻ ഉപേക്ഷിക്കുകയും ചെയ്തു. സർദാർ തീർത്ഥാടകരുടെ അടുത്ത്  അവരുടെ വിശ്വാസത്തെക്കുറിച്ച്  ഞാൻ സംസാരിച്ചു. ഗുരു ദ്വാറയുടെ ചരിത്രത്തെക്കുറിച്ചും ഗുരു ഗോബിന്ദ് സിംഗ് ഇത് എങ്ങനെ നിർമ്മിച്ചെന്നും അവർ എന്നോടു പറഞ്ഞു. ഇന്ത്യയിലെ സിഖ് മത വിശ്വാസത്തിൻറെ പ്രാധാന്യമുള്ള ഒരു മതകേന്ദ്രമാണ് ഗുരുദ്വാര.

ബിഎസ്എൻഎൽ മാത്രമാണ് കണക്ഷൻ ലഭ്യമായിരുന്നത്. ഞാൻ എന്റെ മുത്തശ്ശിയെ വിളിക്കുകയും സുഖാനേഷണം അറിയിക്കുകയും ചെയ്തു. രാത്രിയിൽ തണുപ്പ് കൂടുതലായി അനുഭവപെട്ടു. ജാക്കറ്റ്, ഗ്ലൗസ്, റെയിൻകോട്ട് എന്നിവ കയ്യിൽ കരുതണം.

പൂക്കളുടെ താഴ്വരയും അതിന്റെ വെള്ളച്ചാട്ടവുമായി ഞാൻ പ്രണയത്തിലായി. ട്രക്കിനെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹെലികോപ്റ്റർ സേവനം ലഭ്യമാണ്. എല്ലാത്തിലുമുപരിയായി, സാഹസികതയും, സന്തോഷവും നൽകിയ ഒരു യാത്ര ആയിരുന്നു ഇത്.

Leave a Reply

%d bloggers like this:
Bitnami